x
NE WS KE RA LA
Kerala

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു; പ്രതികൾ കോയമ്പത്തൂരിൽ നിന്ന് പിടിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു; പ്രതികൾ കോയമ്പത്തൂരിൽ നിന്ന് പിടിയിൽ
  • PublishedMay 28, 2025

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇവർ പിടിയിലായത് . ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സംഭവത്തിൽ അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ് . ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവറും , ക്ലീനറും ആണ് ഇവർ.

പാലക്കാട് അട്ടപ്പാടിയിൽ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് ഇവർ മർദിച്ചത്. യുവാവിനെ അ൪ധ നഗ്നനാക്കി മ൪ദിക്കുന്ന ദൃശ്യങ്ങളുൾപ്പെടെ പുറത്തു വരികയും ചെയ്തിരുന്നു. മാധ്യമങ്ങളിൽ വാ൪ത്തയായതിനു പിന്നാലെ ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത് . വാഹനത്തിന് മുന്നിലേക്ക് വഴുതി വീണതിനെ തുട൪ന്ന് ത൪ക്കമുണ്ടായി, പിന്നാലെ അ൪ധനഗ്നനാക്കി കയ൪ വെച്ച് കൈ കെട്ടിയിട്ട് മ൪ദിച്ചു, ശേഷം ഒരു മണിക്കൂ൪ തോരാമഴയത്ത് വൈദ്യുതി തൂണിൽ കെട്ടിയിട്ടെന്നുമാണ് പരാതി. നാട്ടുകാരെത്തിയാണ് സിജുവിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കൈകളിലും മുതുകിലും പരിക്കേറ്റ സിജു അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയരുകയും . മ൪ദിക്കുന്ന ദൃശ്യമുൾപ്പെടെ വാ൪ത്ത പുറത്തുവന്നതോടെ ഇന്നലെ വൈകിട്ടാണ് യുവാവിൻറെ മൊഴിയെടുത്തത്. പിന്നാലെയാണ് പ്രതികൾക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. പ്രതികളുടെ വാഹനത്തിന് മുന്നിൽ വീണതിലുള്ള വിരോധം വെച്ച് പട്ടികവ൪ഗ വിഭാഗക്കാരനാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ യുവാവിനെ മ൪ദിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *