x
NE WS KE RA LA
Uncategorized

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
  • PublishedFebruary 6, 2025

ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണം. ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ( 57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്ത് ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഫയർ ലൈൻ ഇടാൻ പോയ ആദിവാസി വിഭാഗത്തിൽ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒൻപത് പേരടങ്ങുന്ന സംഘമാണ് ഫയർ ലൈൻ ഇടാൻ കാട്ടിൽ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട വിമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *