കോട്ടയം: ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കുമരകം കമ്പിച്ചിറയില്‍ ധന്യ (43) ആണ് മരിച്ചത്. വേലത്തുശേരിക്ക് സമീപം ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്.
കുമരകത്തുനിന്നുള്ള 12 അംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.