പാലക്കാട്: മണ്ണാർക്കാട് തെങ്കര ആനമുളിയിൽ ട്രാവലർ മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാടേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.