കേരളത്തിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടുന്നു
ഓണമാഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച മലയാളികളടക്കമുള്ളവരെ വലച്ച് ട്രെയിനുകള്‍ വൈകിയോടുന്നു. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്‌സ്പ്രസ് (12626) അഞ്ചുമണിക്കൂര്‍ വൈകിയോടുന്നു. ദിബ്രുഗറില്‍നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസാകട്ടെ (22504) നാലുമണിക്കൂര്‍ വൈകിയോടുകയാണ്. ബിലാസ്പൂരില്‍ നിന്ന് രാവിലെ 8:15ന് യാത്രയാരംഭിച്ച ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്‌സ്പ്രസ് (22619) രണ്ടുമണിക്കൂറാണു വൈകിയോടുന്നത്.
അതേസമയം, മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്‌സ്പ്രസ് (16345), മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് (16605), കന്യാകുമാരിയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം എക്‌സ്പ്രസ് (16650) എന്നിവയും വൈകിയോടുന്നു.