പത്തനംതിട്ട: കാവുങ്കലിൽ വള്ളെം മറിഞ്ഞ് യുവാവ് മരിച്ചു. വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയതായിരുന്നു രഞ്ജിത്ത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.