x
NE WS KE RA LA
Accident Kerala

ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
  • PublishedJune 5, 2025

ആലപ്പുഴ: ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ഒൻപതാം വാർഡിൽ നദ്‌വത്ത് നഗർ കൊട്ടാരത്തിൽ പരേതനായ നകുലൻ്റെ മകൻ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ കണ്ണാട്ട് കലുങ്കിന് തെക്കുഭാഗത്ത് വ്യാഴാഴ്ച വെളുപ്പിന് മൂന്നിനാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ട രാഹുലിനെ പൂച്ചാക്കൽ പോലീസ് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളമശ്ശേരിയിലെ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനാണ് രാഹുൽ. മാതാവ്: ലതിക. സഹോദരൻ: അഖിൽ.

Leave a Reply

Your email address will not be published. Required fields are marked *