x
NE WS KE RA LA
Accident Kerala

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്
  • PublishedMay 10, 2025

എറണാകുളം: എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. 28 പേർക്ക് പരിക്ക്. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വന്ന ബസ് ഇന്ന് പുലർച്ചെ 2:50 ഓടെ ആണ് കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ തിരുവനന്തപുരം സ്വദേശികളാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നി​ഗമനം.

ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *