x
NE WS KE RA LA
Business Kerala

വിദേശ യാത്രയില്‍ ഉപകാരപ്പെടുന്ന മികച്ച 3 ക്രെഡിറ്റ് കാര്‍ഡുകള്‍

വിദേശ യാത്രയില്‍ ഉപകാരപ്പെടുന്ന മികച്ച 3 ക്രെഡിറ്റ് കാര്‍ഡുകള്‍
  • PublishedMarch 12, 2025

വിപണിയില്‍ വിവിധങ്ങളായ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. ഇതില്‍ നിന്നും വാര്‍ഷിക കാര്‍ഡ് ഫീസ്, വിദേശത്തെ ഇടപാടിനുള്ള ഫീസ്, വിമാന ടിക്കറ്റ് – ഹോട്ടല്‍ റൂം ബുക്കിങ്ങിനും ഒക്കെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്, കൂടുതല്‍ റിവാര്‍ഡ് പോയിന്റ് നല്‍കുന്നത് എന്നിവയൊക്കെ അടിസ്ഥാനമാക്കിയാകണം അനുയോജ്യമായ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കേണ്ടത്.
വിമാന ടിക്കറ്റ് മുതല്‍ ഹോട്ടല്‍ മുറികളും വരെയുള്ള ബുക്കിങ്ങിനും വിദേശത്ത് നടത്തേണ്ട ചെലവിടലിനും ഒക്കെയായി പലവിധ ചെലവുകള്‍ നോക്കണം. ഈയൊരു പശ്ചാത്തലത്തിലാണ് പരമാവധി ആനുകൂല്യങ്ങളും ഓഫറുകളും ലഭ്യമായ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രസക്തി വര്‍ധിക്കുന്നത്. രാജ്യാന്തര യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഐഡിഎഫ്‌സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ്
വാര്‍ഷിക ക്രെഡിറ്റ് കാര്‍ഡ് ഫീസ് : ഇല്ല
റിവാര്‍ഡ് പോയിന്റ് : 20,000 രൂപ വരെയുള്ള പ്രതിമാസ ചെലവിടലില്‍ മൂന്ന് മടങ്ങ് റിവാര്‍ഡ് പോയിന്റ് കിട്ടും. ഇതിന് മുകളില്‍ ചെലവാക്കുന്ന തുകയില്‍ 10 മടങ്ങിലായിരിക്കും റിവാര്‍ഡ് പോയിന്റ് ലഭിക്കുക.
സിനിമ ടിക്കറ്റ് : പ്രതിമാസം രണ്ട് തവണ വരെ ഒന്നെടുത്താല്‍ ഒന്ന് സൗജന്യം എന്ന ആനുകൂല്യം പരമാവധി 250 രൂപയ്ക്ക്. ഡിസ്ട്രിക് ബൈ സൊമാറ്റോ എന്ന ആപ്ലിക്കേഷനിലൂടെയാണ് ഈ ഓഫര്‍ ലഭ്യമാക്കുക.
വെല്‍ക്കം ഓഫര്‍ : ആദ്യ ഇഎംഐ ഇടപാടിന് 5% ക്യാഷ്ബാക്ക്, 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍.
ഫോറക്‌സ് മാര്‍ക്കപ്പ് : വിദേശ കറന്‍സിയില്‍ നടത്തുന്ന ഇടപാടിനുള്ള ഫീസ് 1.5% വീതം.
ലോഞ്ച് & സ്പാ പ്രവേശനം : ആഭ്യന്തര, രാജ്യാന്തര വിമാനത്താവള ടെര്‍മിനലുകളില്‍ വര്‍ഷം 8 തവണ വരെ
വിദേശ യാത്രയില്‍ ഉപകാരപ്പെടുന്ന മികച്ച 3 ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെ?

സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ഈസിമൈട്രിപ് ക്രെഡിറ്റ് കാര്‍ഡ്
വാര്‍ഷിക ക്രെഡിറ്റ് കാര്‍ഡ് ഫീസ് : 350 രൂപ
ഹോട്ടല്‍ മുറിവാടക : ഈസിമൈട്രിപ് മുഖേന ബുക്ക് ചെയ്യുന്ന ഹോട്ടല്‍ മുറികളില്‍ ഇന്ത്യയില്‍ 5,000 രൂപ വരെയും വിദേശത്ത് 10,000 രൂപ വരെയും ഇളവ്.
വിമാന ടിക്കറ്റ് : ആഭ്യന്തര യാത്രയില്‍ 1,000 രൂപ വരെയപം വിദേശ യാത്രയില്‍ 5,000 രൂപ വരെയും ഈസിമൈട്രിപ് മുഖേന ബുക്ക് ചെയ്യുമ്പള്‍ ഇളവ്.
ബസ് ടിക്കറ്റ് : ഈസിമൈട്രിപ് മുഖേനയുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 125 രൂപ ഫ്‌ലാറ്റ് നിരക്കില്‍ ഇളവ്.
റിവാര്‍ഡ് പോയിന്റ് : വിമാനം/ ഹോട്ടല്‍ എന്നിവയുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഔട്ട്‌ലെറ്റുകളിലും ചെലവഴിക്കുന്ന ഓരോ നൂറ് രൂപയ്ക്കും 10 റിവാര്‍ഡ് പോയിന്റ് വീതം നല്‍കും.
ലോഞ്ച് പ്രവേശനം : ഓരോ സാമ്പത്തിക പാദങ്ങളിലും ആഭ്യന്തര ടെര്‍മിനലുകളില്‍ ഒരു തവണ വീതവും ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളില്‍ വര്‍ഷം രണ്ട് തവണ വീതവും ലോഞ്ച് പ്രവേശനം അനുവദിക്കും.
അധിക ഇളവ് : ഈസിമൈട്രിപ് മുഖേനയുള്ള ഹോട്ടല്‍ റൂം ബുക്കിങ്ങില്‍ 20 ശതമാനവും വിമാന ടിക്കറ്റുകളില്‍ 10 ശതമാനം വീതവും അധിക ഇളവ് അനുവദിക്കും.
കേരളത്തില്‍ ഹോളിക്ക് 2 ദിവസം ബാങ്ക് അവധിയുണ്ടോ? ആറ്റുകാല്‍ പൊങ്കാലയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുമോ?
എച്ച്ഡിഎഫ്‌സി റെഗാലിയ ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
വാര്‍ഷിക ക്രെഡിറ്റ് കാര്‍ഡ് ഫീസ് : 2,500 രൂപ
എക്‌സ്‌ക്ലൂസീവ് മെമ്പര്‍ഷിപ്പ് : സ്വിഗ്ഗി വണ്‍ പ്രീമിയം, മേക്ക്‌മൈ ട്രിപ്പ് പ്രീമീയം ലോയാല്‍റ്റി തുടങ്ങിയ പദ്ധതികളില്‍ സൗജന്യ അംഗത്വം.
വെല്‍ക്കം ഓഫര്‍ : ജോയിന്‍ ചെയ്യുന്ന ഫീസ് പേയ്‌മെന്റിന് 2,500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍
ലോഞ്ച് പ്രവേശനം : വാര്‍ഷികമായി 6 തവണ ഇന്റര്‍നാഷണല്‍ ടെര്‍മിനലിലും 12 തവണ ആഭ്യന്തര ടെര്‍മിനലിലും ഉള്ള ലോഞ്ചുകളില്‍ പ്രവേശനം.
ക്വാര്‍ട്ടര്‍ലി സ്‌പെന്‍ഡ് റിവാര്‍ഡ് : ഓരോ സാമ്പത്തിക പാദങ്ങളിലും 1.5 ലക്ഷത്തിന് മുകളില്‍ ചെലവിടുന്നവര്‍ക്ക് 1,500 രൂപയുടെ വൗച്ചര്‍ (മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍, റിലയന്‍സ് ഡിജിറ്റല്‍, മിന്ത്ര, മാരിയറ്റ്)
ആന്വല്‍ സ്‌പെന്‍ഡ് റിവാര്‍ഡ് : വാര്‍ഷികമായി 5 ലക്ഷം രൂപ ചെലവിടുന്നവര്‍ക്ക് 5,000 രൂപയുടെ വിമാന ടിക്കറ്റ് വൗച്ചര്‍.
ബോണസ് റിവാര്‍ഡ് : നൈക്ക, മിന്ത്ര, മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍, റിലയന്‍സ് ഡിജിറ്റല്‍ എന്നിവയില്‍ ചെലവിടുന്നതിന് 5 മടങ്ങ് റിവാര്‍ഡ് പോയിന്റ്.
റെഗുലര്‍ റിവാര്‍ഡ് : എല്ലാ റീട്ടെയില്‍ ചെലവിടലിനും 150 രൂപയ്ക്ക് നാല് റിവാര്‍ഡ് പോയിന്റ് വീതം.

Leave a Reply

Your email address will not be published. Required fields are marked *