തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ ഉറപ്പാക്കി എൽഡിഎഫ് . ഘടകകക്ഷി എതിരഭിപ്രായം വകവയ്ക്കാതെയാണ് എൽഡിഎഫ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലടക്കം സിപിഐ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചെങ്കിലും അത് അവഗണിച്ചുവെന്ന് ഇടതുമന്നണി സര്‍ക്കുലര്‍ സൂചന നൽകി
.തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടോൾ ജന വികാരം എതിരാക്കുമെന്നാണ് സിപിഐ നിലപാട്. എന്നാൽ ടോളിന് കാരണം കേന്ദ്രത്തിന്റ നയം ആണെന്ന് നല്ല രീതിയിൽ ജനത്തെ ബോധ്യപെടുത്തണം എന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. ടോളിന്‍റെ ആവശ്യകത സിപിഎം മുന്നണി യോഗത്തിൽ ആവർത്തിച്ചു. വരുമാനം കണ്ടെത്തിയില്ലെങ്കിൽ കിഫ്ബിക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്ന് സിപിഎം നിലപാട് ആവർത്തിച്ചു