x
NE WS KE RA LA
Accident Kerala

തടി ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് ഗുരുതര പരിക്ക്

തടി ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് ഗുരുതര പരിക്ക്
  • PublishedFebruary 20, 2025

കൊച്ചി : തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് ബൈബിൾ കോളേജിന് സമീപമാണ് അപകടം ഉണ്ടായിരിക്കുന്നത്. ലോറി ഡ്രൈവറായ ചേർത്തല സ്വദേശി ശ്രീകുമാറിനാണ് ​പരിക്കേറ്റിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന ബഹറുൽ ഇസ്ലാം, നൂർ ജമാൽ എന്നിവർക്കും പരിക്കേറ്റു. ‌നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി തലകീഴായി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *