x
NE WS KE RA LA
Kerala

കാസർഗോഡ് കൊളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങി

കാസർഗോഡ് കൊളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങി
  • PublishedMarch 26, 2025

കാസര്‍കോട്: കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. നിടുവോട്ടെ ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് പുലി കുടുങ്ങിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു.

കുറച്ച് കാലങ്ങളായി പുലി ശല്യമുള്ള പ്രദേശമാണ്‌ കുളത്തൂർ. അങ്ങനെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തുമെന്ന് അറിയിച്ചു. ഉദ്യോ​ഗസ്ഥർ എത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പുലി അക്രമാസക്തമാകുന്ന അവസ്ഥയാണുളളത്. ഉദ്യോ​ഗസ്ഥരെത്തി മറ്റൊരിടത്തേക്ക് മാറ്റിയതിന് ശേഷം ഉൾക്കാട്ടിൽ തുറന്നുവിടും.

Leave a Reply

Your email address will not be published. Required fields are marked *