x
NE WS KE RA LA
Kerala

കോഴിക്കോട് കൂടരഞ്ഞിയിൽ പുലി; പിടികൂടാൻ ഇന്ന് കൂട് സ്ഥാപിക്കും

കോഴിക്കോട് കൂടരഞ്ഞിയിൽ പുലി; പിടികൂടാൻ ഇന്ന് കൂട് സ്ഥാപിക്കും
  • PublishedMay 29, 2025

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലർച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലി എത്തിയത്.
പുലിയുടെ സാന്നിധ്യത്തിൽ നായ കുരച്ചതോടെ പുലി മറഞ്ഞു പോകുകയായിരുന്നു .

പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തി . തുടർന്നാണ് പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായി. വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *