വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

കാസര്‍കോട്: അഡൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഇന്ന് രാവിലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. കിണര്‍ മൂടിയ വല പൊട്ടിയ നിലയിലാണ് ഉള്ളത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
മൂന്ന് ദിവസമായി വീട്ടിലെ മോട്ടോര്‍ കേടായിരുന്നതിനാല്‍ കിണര്‍ ഉപയോഗിച്ചിരുന്നില്ല. എന്നാൽ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വെറ്ററിനറി സര്‍ജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം കിണറ്റില്‍ നിന്ന് പുറത്തെത്തിക്കും.