കുമ്മണ്ണൂരിൽ കടുവയുടെ ജഡം കണ്ടെത്തി

പത്തനംതിട്ട : കുമ്മണ്ണൂരിൽ കടുവയുടെ ജഡം കണ്ടെത്തി. അച്ചൻകോവിലാറിനു സമീപം വനത്തോട് ചേർന്നുള്ള പ്രദേശത്ത് ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ചെറിയ കടുവയുടെ ജഡമാണെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു . സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.