തൃശൂർ പൂരം കലക്കൽ :മന്ത്രി രാജൻ്റ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

തൃശൂര്‍ : തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആര്‍ അജിത് കുമാറിന്റെ വീഴ്ചയേക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ് നടത്തുന്നത്. നിയമസഭ സമ്മേളനം പൂര്‍ത്തിയായശേഷമാകും മൊഴിഎടുക്കുക.
തൃശൂര്‍ പൂരം കലക്കലിലെ പൊലീസ് ഇടപെടല്‍ സിപിഐ വലിയ വിമര്‍ശനമായി ഉയര്‍ത്തി. അതിന് പിന്നാലെയാണ് ഇക്കാര്യത്തിലൊരു ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം ഇഴയുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണിപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പിനായി സമയം തേടിയപ്പോള്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നല്‍കാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു . കെ രാജന്റെ മൊഴി എടുത്തതിന് ശേഷം എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിയും എടുക്കും.