x
NE WS KE RA LA
Kerala

തൃശൂർ പന്നിയങ്കര ടോൾ : പ്രദേശത്തുകാരിൽ നിന്നും ടോൾ പിരിച്ച് തുടങ്ങി

തൃശൂർ പന്നിയങ്കര ടോൾ : പ്രദേശത്തുകാരിൽ നിന്നും ടോൾ പിരിച്ച് തുടങ്ങി
  • PublishedApril 1, 2025

തൃശൂർ: മണ്ണുത്തി – വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ച് തുടങ്ങി. ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ടോൾ പിരിച്ച് തുടങ്ങിയത്. കൂടാതെ 7.5 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് ഇളവും. 3800 പേർക്ക് സൗജന്യ പാസും ലഭിക്കും. 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് 350 രൂപയുടെ പ്രതിമാസ പാസ് നൽകും. പ്രദേശവാസികളുടെ സൗജന്യ യാത്ര നിർത്തുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഡിവൈഎഫ്ഐ രാവിലെ പ്രതിഷേധം ആരംഭിച്ചു.

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അതെ തുടര്‍ന്ന് ഈ നീക്കം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ടോൾ കമ്പനി അധികൃതർ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യം അനുവദിക്കാമെന്നും, ബാക്കിയുള്ള പ്രദേശവാസികൾക്ക് മാസ പാസ് എന്ന വ്യവസ്ഥയിൽ തുടരാമെന്നും അറിയിച്ചെങ്കിലും യാതൊരു കാരണവശാലും തങ്ങൾ പണം നൽകി യാത്ര ചെയ്യില്ലെന്ന് ഉറച്ച നിലപാടിൽ ആണ് പ്രദേശവാസികൾ ഉണ്ടായിരുന്നത്.

തുടര്‍ന്ന് മണ്ണുത്തി – വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ഒരുമാസം 9,000 വാഹനങ്ങള്‍ സൗജന്യമായി കടന്ന് പോകുന്നുണ്ടെന്നുള്ള കണക്കുകൾ കരാര്‍ കമ്പനി പുറത്ത് വിട്ടു. വടക്കുംചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാര്‍ക്കാണ് ടോള്‍ സൗജന്യം അനുവദിച്ചിരുന്നതും കമ്പനി അന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *