കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു
മുംബൈ: കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു. കളിക്കുമ്പോൾ വീണു എന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ 10 ദിവസത്തിന് ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി പിന്നാലെ മരണവും സംഭവിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം.
അർമാൻ എന്ന മൂന്ന് വയസ്സുകാരന് തലയ്ക്കായിരുന്നു പരിക്കേറ്റത്. സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷം, അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ്, മുടികൾക്കിടയിൽ പല്ലിന്‍റെ പാടുകൾ കണ്ടതെന്ന് കുടുംബം പറയുന്നു.
“അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ് കടിയേറ്റ പാട് ഞങ്ങൾ കണ്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പ്രവേശിപ്പിച്ചില്ല. മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. രണ്ട് ആശുപത്രികൾ കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ചു. കുട്ടി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു അമ്മാവൻ പറഞ്ഞു.