x
NE WS KE RA LA
Kerala Latest Updates

ആന്ധ്ര തെലുങ്കാന പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കം: കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി

ആന്ധ്ര തെലുങ്കാന പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കം: കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി
  • PublishedSeptember 2, 2024

തിരുവനന്തപുരം: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായതിന്റ പശ്ചാത്തലത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്‌തെന്ന് റെയില്‍വേ.റെയില്‍ പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി റദ്ദാക്കിയതായി റെയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

സെപ്റ്റംബര്‍ രണ്ടാം തീയ്യതി രാവിലെ 06.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്ബര്‍ 22648 കൊച്ചുവേളി – കോര്‍ബ എക്‌സ്പ്രസ്, സെപ്റ്റംബര്‍ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്ബര്‍ 22815 ബിലാസ്പൂര്‍ – എറണാകുളം എക്‌സ്പ്രസ്, സെപ്റ്റംബര്‍ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്ബര്‍ 22816 എറണാകുളം – ബിലാസ്പൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയില്‍വെയുടെ പുതിയ അറിയിപ്പില്‍ വിശദീകരിക്കുന്നത്.

ആന്ധ്രയിലും തെലുങ്കാനയിലുമായ 24 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. തെലങ്കാനയില്‍ ഒന്‍പത് മരണങ്ങളും ആന്ധ്രയില്‍ 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്ബനികളിള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു. റെയില്‍ – റോഡ് ഗതാഗതം പലയിടങ്ങളിലും താറുമാറായിട്ടുണ്ട്. മഴ മുന്നറിയിപ്പ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *