x
NE WS KE RA LA
National

ഭൂഗര്‍ഭനിലയില്‍ പ്രവര്‍ത്തിച്ച ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; ഉടമ അഭിഷേക് ഗുപ്തയേയും കോര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ്ങിനേയും അറസ്റ്റ് ചെയ്യ്തു

ഭൂഗര്‍ഭനിലയില്‍ പ്രവര്‍ത്തിച്ച ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; ഉടമ അഭിഷേക് ഗുപ്തയേയും കോര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ്ങിനേയും അറസ്റ്റ് ചെയ്യ്തു
  • PublishedJuly 29, 2024

ഡല്‍ഹി: ഭൂഗര്‍ഭനിലയില്‍ പ്രവര്‍ത്തിച്ച ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നാലെ ഓള്‍ഡ് രാജേന്ദ്രനഗറിലെ 13 പരീക്ഷാപരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഞായറാഴ്ച രാത്രിവൈകിയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സീല്‍ചെയ്തു.

ഐ.എ.എസ്. ഗുരുകുല്‍, ചഹല്‍ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിങ്, ഐ.എ.എസ്. സേതു, ടോപ്പേഴ്‌സ് അക്കാദമി, ദൈനിക് സംവാദ്, സിവില്‍സ് ഡെയിലി ഐ.എ.എസ്, കരിയര്‍ പവര്‍, 99 നോട്ട്‌സ്, വിദ്യാ ഗുരു, ഗൈഡന്‍സ് ഐ.എ.എസ്, ഈസി ഫോര്‍ ഐ.എ.എസ് എന്നീ സ്ഥാപനങ്ങളാണ് കോര്‍പ്പറേഷന്‍ സീല്‍ചെയ്തത്. നിയമങ്ങള്‍ ലംഘിച്ച് ഭൂഗര്‍ഭ അറയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് നടപടിയെന്ന് ഉത്തരവില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഷെല്ലി ഒബ്‌റോയ് വ്യക്തമാക്കി. ദാരുണസംഭവം നടന്ന റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിള്‍ പോലീസ് നേരത്തെതന്നെ അടച്ചുപൂട്ടുകയും ഉടമ അഭിഷേക് ഗുപ്തയേയും കോര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ്ങിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *