മലപ്പുറത്ത് 15 വയസുകാരായ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

മലപ്പുറം: പൊന്നാനിയിൽ നിന്ന് 15 വയസുകാരായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ചയാണ് മൂന്ന് പേരെയും കാണാതായത്. സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
മംഗളകത്ത് വീട്ടില്‍ സാദിഖിന്‍റെ മകന്‍ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടില്‍ നൗഷാദിന്‍റെ മകന്‍ കുഞ്ഞുമോൻ, മച്ചിങ്ങലകത്ത് വീട്ടില്‍ സിറാജുദ്ദീൻ്റെ മകന്‍ റംനാസ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും .
മൂന്ന് സ്കൂളുകളിലാണ് അവര്‍ പഠിക്കുന്നത്. കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞു എന്ന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ, മൂന്നു പേരും ബംഗളുരുവിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് പൊലീസ് നിഗമനം.