പ്രണയാഭ്യര്‍ത്ഥന നിരസിച്ച 10-ാം ക്‌ളാസുകാരിക്ക് നേരെ ഭീഷണി

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിക്ക് ഭീഷണി.തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.പ്രണയാഭ്യര്‍ത്ഥന നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തിയത്.
പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെണ്‍കുട്ടിയെ പിന്തുടരുകയും മാതാവിന്റെ ഫോണില്‍ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന്
മണ്ണംകോട് സ്വദേശികളായ അനന്ദു, സജിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.