x
NE WS KE RA LA
Kerala Politics

ഭീഷണി പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനെതിരെ കേസ് എടുത്ത് പൊലീസ്

ഭീഷണി പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനെതിരെ കേസ് എടുത്ത് പൊലീസ്
  • PublishedApril 19, 2025

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പോസ്റ്റ് ഇട്ട യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. കാണേണ്ട പോലെ കാണുമെന്നായിരുന്നു ജയഘോഷിന്റെ ഫേസ്ബുക് പോസ്റ്റ്‌. പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് ഭീഷണിപ്പെടുത്തിയത്.

എന്നാൽ തനിക്കെതിരെ കേസെടുത്തത് ആർഎസ്എസിന്റെ നിർദേശപ്രകാരമെന്ന് ജയഘോഷ് ആരോപിച്ചു. ആഭ്യന്തരം നിയന്ത്രിക്കുന്നത് വത്സൻ തില്ലങ്കേരിയാണെന്നും ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് മാറ്റുന്നത് വരെ പാലക്കാട് നഗരസഭയ്ക്കെതിരെ പ്രതിഷേധം തുടരുമെന്നും ജയഘോഷ് പറഞ്ഞു. എന്നാൽ പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മർദ്ദിച്ച പൊലീസുകാരെ തുറന്ന് കാണിക്കുകയാണ് ചെയ്തതെന്നും കെ എസ് ജയഘോഷ് വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *