x
NE WS KE RA LA
Health

വയര്‍ കുറയാന്‍ ഈ ഇലക്കറി സൂപ്പര്‍

വയര്‍ കുറയാന്‍ ഈ ഇലക്കറി സൂപ്പര്‍
  • PublishedOctober 13, 2025

വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതിന് സഹായിക്കുന്ന ഒരു പ്രത്യേക ഇലക്കറിയെന്ന് പറയാം.

തടിയും വയറും കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. ഇതിന് വേണ്ടി ഭക്ഷണം ഉപേക്ഷിച്ചുള്ള അനാരോഗ്യകരമായ വഴികളാകും ചിലര്‍ ചെയ്യുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ തടി കൂട്ടുന്നത് പോലെ തന്നെ ചില പ്രത്യേക ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ദുര്‍മേദസ്സ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയെക്കുറിച്ച് ഡയറ്റീഷ്യന്‍മാര്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, വീക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ തടയാന്‍ ഇത് സഹായിക്കുന്നു.വിസെറല്‍ ഫാറ്റ്, അതായത് ഓര്‍ഗനുകളെ ചുറ്റിപ്പറ്റിയുള്ള ആഴത്തിലുള്ള വയറിലെ കൊഴുപ്പ്, ടൈപ്പ് 2 ഡയബറ്റീസ്, ഹൃദ്രോഗം, വീക്കം തുടങ്ങിയ പ്രശ്‌നങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഈ പച്ചക്കറി സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശരീരത്തിലെ ദുര്‍മേദസ്സ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ചീര.

*ചീര
ഡയറ്റീഷ്യന്‍മാരുടെ അഭിപ്രായത്തില്‍ വയറ്റിലെ കൊഴുപ്പ് അഥവാ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് ചീര. ചീരയില്‍ ധാരാളം കരാറ്റനോയ്ഡ് അടങ്ങിയിട്ടുണ്ട്. ല്യൂട്ടീന്‍, സീയാന്തിനിന്‍ എന്നിവ കൊഴുപ്പ് കുറയ്ക്കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു കപ്പ് വേവിച്ച ചീരയില്‍ 4 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കുറയ്ക്കുകയും ചെയ്യുന്നു. വയറ്റിലെ കൊഴുപ്പ് അഥവാ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ ഒരു ഇലക്കറിയാണ് ഇത്. കാരോട്ടിനോയിഡുകള്‍, ഫൈബര്‍, കൊഴുപ്പിനെതിരെ പോരാടുന്ന സസ്യ സംയുക്തങ്ങള്‍ എന്നിവ നിറഞ്ഞ ചീര ഫാറ്റ് ഓക്‌സിഡേഷന്‍ ഉത്തേജിപ്പിക്കുക, വിശപ്പ് അടക്കുക, വീക്കം കുറയ്ക്കുക എന്നിവയില്‍ സഹായിക്കുന്നു.

*ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന്
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ചീരയിലുള്ള ഘടകങ്ങള്‍ സഹായിക്കുന്നു. ചീരയില്‍ ധാരാളമായി ല്യൂട്ടീന്‍, സീയാന്തിനിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് എരിച്ചു കളയുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. രക്തത്തിലെ കരാറ്റനോയ്ഡ് അളവ് കൂട്ടുന്നത് വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.അമിതവണ്ണമുള്ള ജാപ്പനീസ് പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ ല്യൂട്ടീന്‍ ധാരാളമായി കഴിച്ചവരില്‍ വിസറര്‍ ഫാറ്റ് കുറഞ്ഞതായി കണ്ടെത്തി.

*തൈലാക്കോയ്ഡ്സ്
ചീരയിലുള്ള തൈലാക്കോയ്ഡ്സ് വിശപ്പ് കുറയ്ക്കുകയും ഭക്ഷണശേഷം സംതൃപ്തി തോന്നിപ്പിയ്ക്കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഗ്രെലിന്‍ പോലുള്ള വിശപ്പു തോന്നിപ്പിയ്ക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യുന്നു. . സ്വീഡിഷ് പഠനത്തില്‍ തൈലാക്കോയ്ഡ്സ് അടങ്ങിയ പാനീയം കഴിച്ച സ്ത്രീകള്‍ക്ക് 12 ആഴ്ചയില്‍ ശരാശരി 11 ഹയ കുറഞ്ഞതായി കണ്ടെത്തി.

*നല്ല ശോധന
ഒരു കപ്പ് വേവിച്ച ചീരയില്‍ 4 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സാവധാനത്തിലാക്കുകയും വിശപ്പ് കുറയ്ക്കുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ഗ്ലൂക്കോസിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.ഇതെല്ലാം തന്നെ വയറ്റിലെ കൊഴുപ്പ് അഥവാ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിലെ നാരുകള്‍ നല്ല ശോധന നല്‍കാന്‍ സഹായിക്കുന്ന ഒരു ഘടകം കൂടിയാണ്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *