x
NE WS KE RA LA
Sports

‘ഇതിനെയാണ് സമ്പൂർണ്ണ ബാറ്റിങ് പരാജയം എന്ന് പറയുന്നത്’; KKR തോൽവിയിൽ പ്രതീകരിച്ചു അജിൻക്യ രഹാനെ .

‘ഇതിനെയാണ് സമ്പൂർണ്ണ ബാറ്റിങ് പരാജയം എന്ന് പറയുന്നത്’; KKR തോൽവിയിൽ പ്രതീകരിച്ചു അജിൻക്യ രഹാനെ .
  • PublishedApril 1, 2025

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ തോൽവിയിൽ പ്രതികരിച്ചു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ. കൊൽക്കത്ത ബാറ്റിങ് നിര സമ്പൂർണ്ണമായി പരാജയപ്പെട്ടെന്നാണ് രഹാനെ പറയുന്നത്. ‘ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തപ്പോൾ പിച്ച് ബാറ്റിങ്ങിന് അനുകൂലമെന്ന് ഞാൻ‌ പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ പേസും ബൗൺസുമുണ്ടെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയും. ഇനി ഇതുപോലൊരു ബാറ്റിങ് പ്രകടനം നടത്താൻ പാടില്ല. കൊൽക്കത്ത ബാറ്റർമാർ വളരെ വേ​ഗത്തിൽ തന്നെ ഈ മത്സരത്തിലെ പിഴവുകളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്.’ അജിൻക്യ രഹാനെ മത്സരശേഷം പ്രതികരിച്ചു.

‘പന്തുകൊണ്ടും കൊൽക്കത്ത മോശം പ്രകടനമാണ് നടത്തിയത്. എങ്കിലും ബൗളർമാർ നന്നായി പരിശ്രമിച്ചു. എന്നാൽ ബൗളർമാർക്ക് മത്സരം പിടിക്കാനുള്ള റൺസ് ബാറ്റർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. ബാറ്റർമാർ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുത്തി. പവർപ്ലേയിൽ നാല് വിക്കറ്റുകളാണ് നഷ്ടമായത്. അതിന് ശേഷം മികച്ച സ്കോറിലെത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു. അതിന് വലിയൊരു പാർട്ണർഷിപ്പ് വേണമായിരുന്നു. ഒരു ബാറ്റർ അവസാനം വരെ ക്രീസിൽ നിൽക്കണമായിരുന്നു.’ രഹാനെ വ്യക്തമാക്കി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിലെ ആദ്യ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറിൽ വെറും 116 റൺസിൽ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *