തിരുവനന്തപുരം ഇക്കുറി തിലകമണിയും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസം : സുരേഷ് ഗോപി
തിരുവനന്തപുരം: നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ കണ്ണില്‍ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന യശസ്സ് ജനങ്ങളുടെ ഹൃദയത്തിലുണ്ട്. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും ജനങ്ങള്‍ രാഷ്ട്ര കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു .
അടിസ്ഥാന വികസനത്തിനായുള്ള ഒരു ഡിസൈന്‍ ബിജെപിയ്ക്ക് മാത്രമേയുള്ളൂവെന്നും അത് ബിജെപിയിലൂടെ മാത്രമേ സാക്ഷാത്കരിക്കൂ എന്ന് ജനങ്ങള്‍ മനസിലാക്കിയെന്നാണ് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തങ്ങള്‍ക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടെന്നും പൂര്‍ണ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്