തിരുവനന്തപുരം നോർത്ത്–മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു .

തിരുവനന്തപുരം: അവധിക്കാലമായിട്ടും യാത്രക്കാരുടെ തിരക്കു വർധിച്ചതോടെ തിരുവനന്തപുരം നോർത്ത്–മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. മംഗളൂരുവിൽനിന്ന് 12നും തിരുവനന്തപുരത്തു നിന്ന് സർവീസ് 13നും ആരംഭിക്കും. മംഗളൂരു ജംക്‌ഷനിൽനിന്ന് ശനി വൈകിട്ട് 6നു പുറപ്പെടുന്ന ട്രെയിൻ (06041) പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തും. മടക്ക ട്രെയിൻ ഞായറാഴ്ചകളിൽ വൈകിട്ട് 6.40നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജംക്‌ഷനിൽ എത്തും. ആലപ്പുഴ വഴിയാണു സർവീസ്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവയാണ് സ്റ്റോപ്പുകൾ .
തിരുവനന്തപുരം നോർത്ത്–ചെന്നൈ താംബരം എസി സ്പെഷൽ സർവീസും പുനരാരംഭിച്ചിട്ടുണ്ട്. താംബരത്തുനിന്നു വെള്ളിയാഴ്ചകളിൽ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ(06035) പിറ്റേന്ന് ഉച്ചയ്ക്ക് 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06036) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.40നു താംബരത്ത് എത്തും. കൊല്ലം, ചെങ്കോട്ട വഴിയാണു സർവീസ്.