x
NE WS KE RA LA
Health Kerala Uncategorized

രാത്രിയില്‍ മുഴുവനും ഫാനിട്ടുറങ്ങുന്ന ആളുകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍

രാത്രിയില്‍ മുഴുവനും ഫാനിട്ടുറങ്ങുന്ന ആളുകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍
  • PublishedMarch 20, 2025

ചൂടുകാലത്ത് വിയര്‍പ്പ് കൂട്ടുകയും വിയര്‍പ്പിന് മേല്‍ കാറ്റടിക്കുമ്‌ബോള്‍ ജലാംശം ബാഷ്പീകരിക്കുകയും ആണ് ഫാനുകള്‍ ചെയ്യുന്നത് ആ സമയത്താണ് നമുക്ക് ശരീരത്തില്‍ ഒരു തണുപ്പ് അനുഭവപ്പെടുന്നത് എന്നാല്‍ ശരീരത്തിലെ ജലാംശം ബാഷ്പീകരിക്കപ്പെടുന്നത് ആരോഗ്യത്തിന് വളരെ അപകടകരമായ ഒരു ഘട്ടമാണ് നല്‍കുന്നത്

ഫാനിന്റെ ലീഫ് പെട്ടെന്ന് തന്നെ പൊടി പിടിക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയില്‍ ചിലന്തി വലകള്‍ ഒക്കെ ഉണ്ടാവും. പലപ്പോഴും പല ജീവികളും ഇത്തരത്തില്‍ വല കെട്ടി സുരക്ഷിതമായി ഒളിച്ചിരിക്കുന്നതും ഇതിലാണ്. അതുകൊണ്ടുതന്നെ ഇത് കുട്ടികള്‍ക്കും മറ്റും വലിയ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം ഇവയുടെ കാഷ്ടവും പൊടിയും ഒക്കെ നമ്മള്‍ ശ്വസിക്കുകയാണെങ്കില്‍ അതും നമുക്ക് ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത് പല രോഗങ്ങളും അലര്‍ജികളും ഇതു മൂലം ഉണ്ടാകും

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിന്റെ ലീഫുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ് അതേപോലെതന്നെ വര്‍ഷങ്ങളായ ഫാനുകള്‍ ആണെങ്കില്‍ അവയുടെ നട്ടും ബോള്‍ട്ടും സ്‌ക്രൂവും ഒക്കെ സുരക്ഷിതമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം പലപ്പോഴും ഫാന്‍ താഴേക്ക് വീണ് പലതരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാന്‍ പെട്ടെന്ന് പൊട്ടി വീഴുകയാണെങ്കില്‍ അത് കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ വലുതാണ് ചില സാഹചര്യങ്ങളില്‍ മരണത്തിന് വരെ ഇവ വഴി വെച്ചേക്കാം

രാത്രിയില്‍ തുടര്‍ച്ച ആയി ഫാനിട്ടാല്‍

രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുകയാണെങ്കില്‍ വീട്ടില്‍ ഒരു വെന്റിലേഷന്‍ എങ്കിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് ഒരു ജനലോഷനും ഇല്ലാത്ത മുറിയില്‍ രാത്രി മുഴുവന്‍ ഫാനിട്ട് കിടക്കുന്നത് ശ്വാസത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ് മാത്രമല്ല ഇത് കാരണം ശ്വാസ തടസ്സം ഉണ്ടാവുകയും അതുവഴി മാരകമായ ബുദ്ധിമുട്ടുകള്‍ ശരീരത്തില്‍ ഏല്‍ക്കുകയും ചെയ്യുന്നു. അതേപോലെ ശക്തമായ രീതിയില്‍ കാറ്റ് കൊള്ളുന്നത് ആസ്മയ്ക്കും അപസ്മാരത്തിനും കാരണമായി മാറാറുണ്ട് ഇത്തരം രോഗങ്ങള്‍ ഉള്ളവരും ഒരു പരിധിയില്‍ കൂടുതല്‍ കാറ്റുകൊള്ളാന്‍ പാടില്ല

മറ്റൊന്ന് ശരീരത്തില്‍ ഉണ്ടാക്കുന്ന ഡിഹൈഡ്രേഷന്‍ ആണ് ശരീരത്തിലെ ജലാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഫാനിന്റെ കാറ്റുകള്‍ ചെയ്യുന്നത് രാത്രി മുഴുവന്‍ ഫാനിറ്റുറങ്ങുന്ന ഒരു വ്യക്തിയില്‍ ഡീഹൈഡ്രേഷന്‍ വളരെയധികം വര്‍ദ്ധിക്കുന്നതായി കാണുന്നുണ്ട് ഈ സാഹചര്യത്തില്‍ ശരീരത്തിലെ ജലാംശം കുറയുകയും അതുവഴി പല രോഗങ്ങളും ഉണ്ടാവുകയും ഒക്കെ ചെയ്യുന്നുണ്ട്

പേശികള്‍ക്ക് കാഠിന്യം

ചില ആളുകള്‍ക്ക് ഫാനിന്റെ കാറ്റ് നേരിട്ട് ശരീരത്തിലേക്ക് അടിക്കുന്നത് പേശികള്‍ക്ക് കാഠിന്യം ഉണ്ടാകുന്നതിന് കാരണമാവുകയും അതുപോലെ കഴുത്തുവേദന, പുറംവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

വരണ്ട ചര്‍മ്മം

ഫാനിന്റെ കാറ്റ് ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു. ഇത് ചര്‍മ്മം വരണ്ടതാകാനും ചൊറിച്ചില്‍ ഉണ്ടാകാനും കാരണമാകുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍

ഫാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിലുള്ള പൊടിപടലങ്ങളും മറ്റു അലര്‍ജികളും കാറ്റിലൂടെ പുറത്തേക്ക് വരുന്നു. ഇത് ശ്വസിക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

കണ്ണുകള്‍ക്ക് വരള്‍ച്ച

ഫാനിന്റെ കാറ്റ് കണ്ണുകളില്‍ നേരിട്ട് പതിക്കുമ്പോള്‍ കണ്ണിന്റെ സ്വാഭാവിക ഈര്‍പ്പം നഷ്ട്ടപ്പെടുന്നു. ഇത് കണ്ണിന് വരള്‍ച്ച ഉണ്ടാക്കുന്നു.

ശരീരത്തിന് ഹാനികരമാകാത്ത രീതിയില്‍ ഫാന്‍ ഉപയോഗിക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്

ഫാനിന്റെ വേഗത കുറച്ച് ഉപയോഗിക്കുക.

ഫാന്‍ ശരീരത്തിന് നേരെ വെക്കാതെ, കാറ്റ് മുറിയില്‍ മുഴുവന്‍ എത്തുന്ന രീതിയില്‍ വെക്കുക.

മുറിയില്‍ കാറ്റും വെളിച്ചവും കടക്കുന്നതിനായി ജനലുകളും വാതിലുകളും തുറന്നിടുക.

കിടക്കുന്നതിന് തൊട്ടുമുന്‍പ് ഫാന്‍ ഓഫ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *