x
NE WS KE RA LA
National

ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, പരിഭ്രാന്തരാകേണ്ടതില്ല; ഇന്ത്യന്‍ ഓയില്‍

ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, പരിഭ്രാന്തരാകേണ്ടതില്ല; ഇന്ത്യന്‍ ഓയില്‍
  • PublishedMay 9, 2025

ന്യൂഡൽഹി :രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍ രംഗത്ത്. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയെക്കുറിച്ച് ആളുകള്‍ അനാവശ്യമായി ആശങ്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ഓയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ ഓയില്‍ അറിയിച്ചു. എല്ലാ ഔട്ട്‌ലെറ്റിലും ഇന്ധനവും എല്‍പിജിയും ആവശ്യത്തിന് ലഭ്യമാകുമെന്നും. നിങ്ങളെ നല്ല രീതിയില്‍ സേവിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നും ഇന്ത്യന്‍ ഓയില്‍ പറഞ്ഞു . എടിഎമ്മുകളും വിമാനത്താവളങ്ങളും പെട്രോള്‍ പമ്പുകളും വരെ അടച്ചിട്ടേക്കുമെന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തിക്കൊണ്ട് ഇന്ത്യന്‍ ഓയില്‍ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *