x
NE WS KE RA LA
Kerala Politics

ടാ​ഗോർ ഹാളിൽ വെളിച്ചമില്ല ; സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി

ടാ​ഗോർ ഹാളിൽ വെളിച്ചമില്ല ; സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി
  • PublishedMarch 29, 2025

തിരുവനന്തപുരം: ടാ​ഗോർ ഹാളിൽ വെളിച്ചം കുറഞ്ഞു. സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി
വിജയൻ. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വിമർശനം. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ കലാപരിപാടികൾക്കാണ് മങ്ങിയ വെളിച്ചം ഏർപ്പെടുത്തുന്നത്. ഹാളിൽ അൽപ്പം ചൂട് കൂടുമെന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി വിമർശിച്ചു. മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. രണ്ടിടങ്ങളിലും മൈക്ക് തകരാറിലായ സംഭവത്തിൽ മുഖ്യമന്ത്രി പ്രകോപിതനാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *