x
NE WS KE RA LA
Health

സംസ്ഥാനത്ത് ആശുപത്രികളിൽ ഡോക്ടർ ക്ഷാമം രൂക്ഷമാകുന്നു .

സംസ്ഥാനത്ത് ആശുപത്രികളിൽ ഡോക്ടർ ക്ഷാമം രൂക്ഷമാകുന്നു .
  • PublishedApril 7, 2025

കോഴിക്കോട്: സംസ്ഥാനത്ത് ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാവുന്നു സാഹചര്യമാണ് നിലവിൽ . കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഡോക്ടർമാരുടെ കുറവ് ഉള്ളത്. മലപ്പുറത്തും, കോഴിക്കോടും ഏഴായിരം രോ​ഗികൾക്ക് ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ എണ്ണത്തിലും കുറവുണ്ട് .ഏകദേശം 5400 ഓളം ഡോക്ടർമാരുടെ കുറവാണ് മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഉള്ളത്.

ഓരോ ജില്ലകൾ തിരിച്ചുള്ള ഡോക്ടർ- രോ​ഗി അനുപാതത്തിലും കുറവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറവ് ഡോക്ടർ രോ​ഗി അനുപാതം വരുന്നത് പത്തനംതിട്ടയിലാണ്. അതായത് ഒരു ഡോക്ടർക്ക് ഏകദേശം മൂവായിരം രോ​ഗികളാണ് ഉള്ളത്. എന്നാൽ കോഴിക്കോട് ഡോക്ടർക്ക് രോ​ഗികളുടെ എണ്ണം ഇരട്ടിയാണ്. ഒരു ഡോക്ടർക്ക് 7400 രോ​ഗികൾ എന്നുള്ളതാണ് കണക്ക്. മലപ്പുറത്തും, കണ്ണൂരും ഒക്കെ സമാനമായ രീതിയിൽ തന്നായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ആശാപ്രവർത്തകരുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *