കൊച്ചി: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ വീട്ടിൽ മോഷണം. കൊച്ചി എളമക്കരയിലെ വീട്ടിലാണ് സംഭവം നടന്നത് .
നാലര പവൻ സ്വർണവും 7500 രൂപയുമാണ് മോഷണം പോയത്. സംഭവത്തിൽ ഹോംനഴ്സായ റംഷാദിനെ പൊലീസ് പിടികൂടി.
മഅ്ദനി ഏറെ നാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയത് അടുത്തിടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പാറശാല സ്വദേശിയായ റംഷാദ്, 30ലധികം കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏജൻസി വഴിയാണ് ഇയാൾ മഅ്ദനിയുടെ വീട്ടില്‍ ജോലിക്കെത്തിയത്.