x
NE WS KE RA LA
Entertainment

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ത്തിന്റെ ടീസര്‍ റിലീസായി…

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ത്തിന്റെ ടീസര്‍ റിലീസായി…
  • PublishedNovember 27, 2025

ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ത്തിന്റെ ടീസര്‍ റിലീസ് ആയി. മുന്‍പും പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഹൈ വോള്‍ട്ടേജ് മുഴുനീള പോലീസ് വേഷത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത് ആദ്യമായാണ്. ഒരു കംപ്ലീറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മിക്‌സാണ് ചിത്രം എന്നുള്ള സൂചനകള്‍ ടീസറില്‍ നിന്നും ലഭിക്കുന്നുണ്ട്. റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നവംബറില്‍ തീയേറ്റര്‍ റിലീസിന് എത്തും.

ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്‍, സജല്‍ സുദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിന്‍ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡി.ഓ.പി സൗഗന്ദ് എസ്.യൂ ആണ്. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്.അഞ്ചകൊള്ളകൊക്കാന്‍, പല്ലോട്ടി 90സ് കിഡ്‌സ് എന്നിവക്ക് ശേഷം മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

പ്രോജക്ട് ഡിസൈനര്‍: മധു പയ്യന്‍ വെള്ളാറ്റിന്‍കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു മോഹന്‍, ആര്‍ട്ട്: അരുണ്‍ കൃഷ്ണ,
കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കമലാക്ഷന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍: ധനേഷ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: തന്‍വിന്‍ നാസിര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍,
3ഉ ആര്‍ട്ടിസ്‌റ്: ശരത്ത് വിനു, വി.എഫ്.എക്‌സ് &3ഉ അനിമേഷന്‍: ഐഡന്റ് ലാബ്‌സ്, ടീസര്‍ കട്ട്‌സ്: വിവേക് മനോഹരന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ന്റ്: മിഥുന്‍ മുരളി, പി.ആര്‍.ഓ: പി.ശിവപ്രസാദ്, ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ്: ബബിന്‍ ചിറമേല്‍, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഔറ ക്രാഫ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *