x
NE WS KE RA LA
Finance

‘100 സുവര്‍ണ്ണ ദിനങ്ങള്‍’ എന്ന പേരില്‍ കേരള ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

‘100 സുവര്‍ണ്ണ ദിനങ്ങള്‍’ എന്ന പേരില്‍ കേരള ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
  • PublishedAugust 2, 2025

കോഴിക്കോട്: സ്വര്‍ണ്ണപ്പണയ വായ്പ കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് ‘100 സുവര്‍ണ്ണ ദിനങ്ങള്‍’ എന്ന പേരില്‍ കേരള ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോപ്രകാശനവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ബാങ്കിംഗ് മേഖല കടുത്ത പ്രതിസന്ധിയെ നേരിടുന്ന കാലത്തും വായ്പാ ബാക്കിനില്‍പ്പ് 50000 കോടി പിന്നിട്ട് കെട്ടുറപ്പുള്ള സാമ്പത്തിക സ്ഥാപനമായി കേരള ബാങ്ക് മുന്നോട്ടുപോകുന്നത് പ്രശംസനീയമാണെന്നും കേരളത്തിന്റെ വികസന കുതിപ്പിന് മികച്ച പിന്തുണ നല്‍കി മലയാളിയുടെ സ്വന്തം ബാങ്ക് എന്ന നിലയിലുള്ള കേരള ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കല്ലായ് റോഡിലുള്ള ഹോട്ടല്‍ വുഡീസ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. എം കെ കണ്ണന്‍ അധ്യക്ഷതവഹിച്ചു. ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ സ്രീ. വി രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ ശ്രീ. പി ഗഗാറിന്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് മെമ്പര്‍ ശ്രീ. പി എ ഉമ്മര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. ജോര്‍ട്ടി എം ചാക്കോ, ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീ. റോയ് എബ്രഹാം, ശ്രീ. എ അനില്‍കുമാര്‍, റീജിയണല്‍ ജനറല്‍ മാനേജര്‍ ശ്രീ. ഷിബു എം പി, ജനറല്‍ മാനേജര്‍ ശ്രീമതി അനിത എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ശ്രീ. ഇ രമേശ് ബാബു സ്വാഗതവും ജനറല്‍ മാനേജര്‍ ഡോ. ആര്‍ ശിവകുമാര്‍ നന്ദിയും പറഞ്ഞു.

റോബര്‍ട്ട് ഓവന്‍ പുരസ്‌കാരജേതാവും കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമായ ശ്രീ പി എ ഉമ്മറിനെ ചടങ്ങില്‍ ആദരിച്ചു. സ്വര്‍ണ്ണപ്പണയ വായ്പാ വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച കോഴിക്കോട് ജില്ലയിലെ പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര, വയനാട് ജില്ലയിലെ കാട്ടിക്കുളം, കേണിച്ചിറ, പുല്‍പ്പള്ളി, മാനന്തവാടി ശാഖകള്‍ക്ക് ഉപഹാരം നല്‍കി.

24.07.2025 മുതല്‍ 31.10.2025 വരെ 100 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രമായിരിക്കും.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ എന്നിവ വളരെ ഉയര്‍ന്ന പലിശ ഈടാക്കുന്ന സാഹചര്യത്തില്‍ ചുരുങ്ങിയ പലിശ നിരക്കില്‍ സ്വര്‍ണ്ണവായ്പ നല്‍കുന്നതിലൂടെ ‘100 സുവര്‍ണ്ണ ദിനങ്ങള്‍’ ക്യാമ്പയിനില്‍ സ്വര്‍ണ്ണപ്പണയ വായ്പയില്‍ വന്‍വര്‍ദ്ധനവാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *