തിരുവനന്തപുരം : നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരത്തിൽ അൻവറിനെ പൂർണമായും തള്ളിപ്പറയാനാകാത്ത യുഡിഎഫിന്റെ അവസ്ഥ ദയനീയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷവും അൻവറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്ന ധ്വനിയാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. യുഡിഎഫ് നേതൃത്വത്തെയും സ്ഥാനാർഥിയെയും അതിശക്തമായി കടന്നാക്രമിച്ച അൻവറിനെ തള്ളാൻ കോൺഗ്രസിനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .
സജീവമായ പൊട്ടിത്തെറികൾ യുഎഡിഎഫിനുള്ളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി വിജയം നേടുമെന്നും. ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് കൺവൻഷനാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്നതെന്നും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി ചരിത്രക്കുതിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി .