പത്തനംതിട്ട: ഗർഭിണി കാൽവഴുതി കിണറ്റിൽ വീണു. സംഭവത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂർ കാരംവേലിയിൽ ആണ് സംഭവം. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യ പ്രശ്നങ്ങളില്ല.
വെള്ളം എടുക്കാൻ പോകവെ കാൽ വഴുതി വീഴുകയായിരുന്നു. നിലവിളിക്കുന്നത് കേട്ട് നാട്ടുകാർ ഓടിയെത്തി. ഫയര്ഫോഴ്സ്നെ അറിയിച്ചു. തുടർന്ന് അവർ രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ യുവതി ആശുപത്രിയിലാണ്. ചികിത്സയിൽ തുടരുകയാണ്.