x
NE WS KE RA LA
Kerala Politics

നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലം; ടിപി രാമകൃഷ്ണൻ

നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലം; ടിപി രാമകൃഷ്ണൻ
  • PublishedApril 16, 2025

നിലമ്പൂർ: എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ വികസന നേട്ടങ്ങൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജനം എൽഡിഎഫിനോടൊപ്പം നിൽക്കുമെന്നും കൺവീനർ ടി പി രാമകൃഷ്ണൻ. നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്നും. മൂന്നാംതവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തണമെന്ന്‌ ജനം ആഗ്രഹിക്കുന്നുവെന്നും. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും നിലമ്പൂരിലെ വിധിയെന്നും. പി വി അൻവറിന്റെ ​കള്ളപ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *