വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കണം;നരേന്ദ്ര മോദി

നമ്മള്‍ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കണം നീതി അേേയാഗില്‍ പ്രധാന മന്ത്രി പറഞ്ഞു. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒത്തുചേര്‍ന്ന് ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ലക്ഷ്യവും അസാധ്യമല്ല. സംസ്ഥാനങ്ങളിലെ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തിന് അനുസൃതമായി വികസിപ്പിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ച, നവീകരണം, സുസ്ഥിരത എന്നിവ നഗരങ്ങളുടെ വികസനത്തിന് ചാലകശക്തിയായിരിക്കണം. തൊഴിലിടങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി പ്രവര്‍ത്തിക്കണം. ഇതിനായുള്ള നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തണം.
നീതി ആയോഗിന്റെ പരമോന്നത സമിതിയായ കൗണ്‍സിലില്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും, കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മോദിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രധാന കൂടിക്കാഴ്ചയാണിത്.