നിയന്ത്രണംവിട്ട കാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറി
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാര്‍ പഞ്ചായത്ത് ഓഫീസില്‍ ഇടിച്ചു കയറി ഓഫീസിന്റെ ഒരു ഭാഗം തകര്‍ന്നു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ പഞ്ചായത്തിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. പഞ്ചായത്തിന്റെ മതിലും ഗേറ്റും കാര്‍ തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ ഓഫീന്റെ ഗ്ലാസും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാഹനം അമിത വേഗതയിലെത്തി പഞ്ചായത്ത് ഓഫീസിന്റെ ഒരു ഭാഗം തകര്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം കാറിലുണ്ടായിരുന്നയാള്‍ അയാളുടെ ബന്ധുവിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ താടിയെല്ലിന് നിസാരമായി പരിക്കേറ്റിരുന്നു. മദ്യപിച്ച് വാഹനമോടിച്ചത് പൊലീസുകാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.