x
NE WS KE RA LA
Kerala

മലപ്പുറത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു

മലപ്പുറത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു
  • PublishedJune 4, 2025

മലപ്പുറം: തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. കൂരിയാടു നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. സര്‍വീസ് റോഡിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *