നന്മണ്ട ഫെസ്റ്റിന് ഞായറാഴ്ച തുടക്കം.

ബാലുശ്ശേരി : നന്മണ്ടയിൽ ഇ.കെ.നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നന്മണ്ട ഫെസ്റ്റിന് ഞായറാഴ്ച തുടക്കമാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ആറിന് കാർണിവൽ, ഏഴിന് വൈകിട്ട് അഞ്ചിന് വർണശബളമായ ഘോഷയാത്രയും തുടർന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മലയാള ചലച്ചിത്ര താരം അൻസിബ ഹസ്സൻ മുഖ്യാതിഥിയാകും.
ഡോ: ടി.പി. മെഹറൂഫ് രാജ് ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രഭാഷണവും രാത്രി ഒമ്പതിന് ഗാനനിശയും നടക്കും. എട്ടിന് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ഇന്ത്യൻ ബഹുസ്വരതയുടെ അർത്ഥതലങ്ങൾ എന്ന വിഷയത്തിൽ ഡോ.സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം , രാത്രി ഒമ്പതിന് ആലപ്പുഴ സാരഥിയുടെ നാടകം ‘രണ്ട് ദിവസം “. ബുധനാഴ്ച വൈകിട്ട് ഏഴിന് ഡോഎം.സി.അബ്ദുൾ നാസറിന്റെ മാധ്യമങ്ങൾ പറയാത്തത് എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും, രാത്രി ഒമ്പതിന് അലോഷിയുടെ ഗസൽ സന്ധ്യ 10ന് വ്യാഴാഴ്ച വൈകിട്ട് ഏഴിന് മത നിരപേക്ഷതയും മാനവികതയും എന്ന വിഷയത്തിൽ ഡോ.പി.കെ.ഗോപന്റെ പ്രഭാഷണം . രാത്രി ഒമ്പതിന് പ്രാദേശിക കലാപരിപാടികൾ 11 ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഡോ.കെ.പി. എൻ.അമൃതയുടെ പ്രഭാഷണം അതിരുകൾ മാറ്റി വരയ്ക്കുന്ന പെൺ ജീവിതങ്ങൾ, രാത്രി ഒമ്പതിന് വയലിൻ ഫ്യൂഷൻ 12 ന് ശനിയാഴ്ച വൈകിട്ട് ഏഴിന് തൊഴിലും വിദ്യാഭ്യാസവും പ്രൊ: സി.രവീന്ദ്രനാഥിന്റെ പ്രഭാഷണം . രാത്രി ഒമ്പതിന് ഗ്രാമീണ കലോത്സവം, 13 ന് ഞായറാഴ്ച വൈകിട്ട് ഏഴിന് നവകേരള കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രഭാഷണം, രാത്രി ഒമ്പതിന് മലയാള ചലച്ചിത്ര താരങ്ങളായ നിർമൽപാലാഴി – ദേവരാജ് കോഴിക്കോട് തുടങ്ങിയവർ നേതൃത്വം നൽകുന്ന സ്റ്റേജ്മെഗാഷോ ആനന്ദരാവ് എന്നിവ നടക്കും.
വിഷുവിന് വൈകിട്ട് ഏഴിന് കണിക്കൊന്ന കൂടാതെ വിപണന സ്റ്റാളുകൾ ഫുഡ് കോർട്ട്, അമ്യൂസ്മെൻ്റ് പാർക്ക്, എന്നിവയുമുണ്ടാകുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. ഫെസ്റ്റ് ചെയർമാൻ വി.കെ കിരൺ രാജ്, കൺവീനർ യു പി.ശശീന്ദ്രൻ .ട്രഷറർ കുണ്ടൂർ ബിജു. ടി. ദേവാനന്ദ്, സുസ്മിത് കോറോത്ത്, കെ.കെ. അനിൽകുമാർ, കെ. വിജു, വി.കെ. സാവിത്രി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.