x
NE WS KE RA LA
Entertainment

‘കരുതല്‍’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

‘കരുതല്‍’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
  • PublishedDecember 1, 2025

ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതല്‍’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജോസ് കൈപ്പാറേട്ട് എഴുതി സംഗീതം പകര്‍ന്ന് പ്രദീപ് പള്ളുരുത്തി, ബിന്ദുജ പി ബി എന്നിവര്‍ ആലപിച്ച ‘കള്ളച്ചിരി ചിരിച്ചെന്നെ മയക്കേണ്ട’ എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്. ഡല്‍ഹി മലയാളിയായ ഐശ്വര്യ നന്ദന്‍ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനില്‍ സുഗത , സിബി തോമസ്, ട്വിങ്കിള്‍ സൂര്യ, സോഷ്യല്‍ മീഡിയ താരം ആദര്‍ശ് ഷേണായി, വര്‍ഷ വിക്രമന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ ,യുഎസ്‌ഐ, ഐരെലണ്ട്) ‘കരുതലി’ ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവരുടെ വരികള്‍ക്ക് ജോണ്‍സന്‍ മങ്ങഴ സംഗീതം പകരുന്നു. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റര്‍, ബിന്ദുജ പി ബി, റാപ്പര്‍ സ്മിസ് എന്നവരാണ് സിനിമയിലെ നാല് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

ബിജിഎം-ദീക്ഷിത്,ഡിഐ- മുഹമ്മദ് റിയാസ്, സോങ്ങ് പ്രോഗ്രാമിങ്- റോഷന്‍,ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-സ്റ്റീഫന്‍ ചെട്ടിക്കന്‍,എഡിറ്റര്‍- സന്ദീപ് നന്ദകുമാര്‍ , അസോസിയേറ്റ് ഡയറക്ടര്‍-സുനീഷ് കണ്ണന്‍, അസോസിയേറ്റ് ക്യാമറാമാന്‍- വൈശാഖ് ശോഭന കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സഞ്ജു സൈമണ്‍ മാക്കില്‍, ലൈന്‍ പ്രൊഡ്യൂസര്‍ റോബിന്‍ സ്റ്റീഫന്‍, കോ-പ്രൊഡ്യൂസേഴ്‌സ്- ശാലിന്‍ ഷീജോ കുര്യന്‍ പഴേമ്പള്ളിയില്‍, സ്റ്റീഫന്‍ മലേമുണ്ടക്കല്‍,മാത്യു മാപ്ലേട്ട്,ജോ സ്റ്റീഫന്‍ , ചീഫ് കോര്‍ഡിനേറ്റര്‍ ബെയ്‌ലോണ്‍ അബ്രഹാം,മേക്കപ്പ്- പുനലൂര്‍ രവി, അസോസിയേറ്റ് മേക്കപ്പ്-അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ്- അല്‍ഫോന്‍സ് ട്രീസ പയസ്,റെക്കോഡിസ്റ്റ് രശാന്ത് ലാല്‍ മീഡിയ,ടൈറ്റില്‍-സൂരജ് സുരന്‍, പരസ്യകല-ആര്‍ക്രീയേറ്റീവ്‌സ്,ഡിജിറ്റല്‍ പി ആര്‍ ഓ-മനു ശിവന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *