x
NE WS KE RA LA
Kerala

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പൂട്ട് തകരാറിലാക്കി

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പൂട്ട് തകരാറിലാക്കി
  • PublishedJune 9, 2025

കോഴിക്കോട്: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പൂട്ട് തകരാറിലാക്കി.ഓഫീസില്‍ പ്രവേശിക്കാന്‍ കഴിയാതെ ജീവനക്കാര്‍ ഏറെ നേരം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു.

ഇന്ന് രാവിലെ ജീവനക്കാര്‍ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് ഗേറ്റിന്‍റെ പൂട്ട് തകരാറിലാക്കിയ നിലയില്‍ കണ്ടത്. മണലും പശയും ഉപയോഗിച്ചാണ് പൂട്ട് തകരാറിലാക്കിയത്.ഓഫീസിന്‍റെ പൂട്ടും സമാനരീതിയില്‍ തകരാറിലാക്കി. എന്നാൽ പൊലീസ് എത്തി പൂട്ട് പൊളിച്ച് ജീവനക്കാരെ അകത്ത് കയറ്റുകയായിരുന്നു.

രണ്ടുമണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്കും അകത്തേക്ക് കടക്കാനായത്. സംഭവത്തില്‍ പൊലീസ് സിസിടിവി അടക്കം പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *