x
NE WS KE RA LA
Crime Kerala

അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടിലെ മാനസികപീഡനമെന്ന് കുടുംബം

അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടിലെ മാനസികപീഡനമെന്ന് കുടുംബം
  • PublishedApril 18, 2025

കോട്ടയം: അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ
അച്ഛന്‍റെയും സഹോദരന്‍റെയും മൊഴി ഇന്ന് ഏറ്റുമാനൂർ പൊലീസ് രേഖപ്പെടുത്തും. ജിസ്മോളും മക്കളും മരിക്കാൻ കാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനമാണെന്ന് കുടുംബം ആരോപിച്ചിരിക്കുന്നത്. അതുപോലെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജിസ്മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ‍ർക്ക് പരാതി നൽകും.

നിലവിൽ ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്ക്കാരം നടത്തണ്ട എന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം ഉള്ളത് . എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചർച്ചകൾ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *