കൊച്ചി: കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി ദുരുപയോഗിച്ചതിന്റെ അനന്തരഫലംകൂടിയാണിതെന്നും. ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തുന്ന സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ സംഭാവന ബിജെപിയുടെ അക്കൗണ്ടിലേക്ക് വന്നതായി വെളിപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പൂർണമായും തകർത്തതിന്റെ ഉത്തരവാദി കേന്ദ്ര സർക്കാരാണ്. കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലയിൽ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ താൽക്കാലിക വൈസ് ചാൻസലർ നിയമനം നിയമത്തെയും ഹൈക്കോടതിവിധികളെയും വെല്ലുവിളിച്ചുള്ളതാണെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ശരിവയ്‌ക്കുന്നതാണ് ഹൈക്കോടതിവിധി എന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
Recent Posts
- കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ പണം കവർന്ന സംഭവം; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി
- അഹമ്മദാബാദ് വിമാന ദുരന്തം; 110 പേർ മരണപ്പെട്ടു
- ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു.
- നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
- കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ
Recent Comments
No comments to show.