x
NE WS KE RA LA
Kerala Latest Updates

ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും

ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും
  • PublishedDecember 8, 2025

തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലാണ് സര്‍വേ നടക്കുന്നത്. വന്യമൃഗങ്ങൾക്ക് മുന്നിൽ അകപ്പെടാതെയും കാട്ടിൽ നടവഴി തെളിച്ചുമാണ് ഉദ്യോഗസ്ഥര്‍ സെൻസസിന് ഇറങ്ങിയത്. ഡിസംബര്‍ ഒന്നിന് തുടങ്ങി ഏപ്രിൽ 1ന് തീരുന്ന കടുവകളുടെ കണക്കെടുപ്പ്. അതിൽ ആദ്യഘട്ടം ഇന്ന് അവസാനിക്കും.ആദ്യ ദിനങ്ങളിൽ കടുവയുടെ കാഷ്ടം, കാൽപ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തൽ എന്നിവയാണ് തെരഞ്ഞെത്. കടുവയുടെ ഇരകളുടെ സാന്നിധ്യവും നിരീക്ഷിച്ചു വന്നു. 37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചാണ് സര്‍വേയുടെ തുടക്കം. ഉൾക്കാട്ടിലെ എണ്ണമെടുപ്പ് നടപടികൾ സാഹസികമന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തി. ഇവയുടെ വിശകലനാണ് രണ്ടാഘട്ടം. അത് വൈകാതെ തുടങ്ങും. മൂന്നാംഘട്ടം ക്യാമറ ട്രാപ്പിങ് ആണ്. ഓരോ കടുവകളേയും വ്യക്തിഗതമായി തിരിച്ചറിയാനും പ്രായം കണക്കാക്കാനും ഉൾപ്പെടെ അത് സഹായിക്കും. പ്രായം ചെന്ന എത്ര കടുവൾ ഉണ്ട്, അവ കാടിറങ്ങാനുള്ള സാധ്യത എല്ലാം ക്രോഡികരിക്കാനും മുൻകരുതൽ എടുക്കാനും സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *