x
NE WS KE RA LA
Kerala

ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയുമായി ജീവനക്കാരി മുങ്ങി, കൊല്ലം സ്വദേശിയ്ക്കായി തെരച്ചില്‍

ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയുമായി ജീവനക്കാരി മുങ്ങി, കൊല്ലം സ്വദേശിയ്ക്കായി തെരച്ചില്‍
  • PublishedJuly 26, 2024

തൃശൂര്‍: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്നു 20 കോടി രൂപയുമായി ജീവനക്കാരി കടന്നു. വലപ്പാട്ടെ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണു തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജവായ്പകള്‍ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. ഈ പണം ഉപയോഗിച്ച് ഇവര്‍ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *