അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ് അവശനിലയിലുള്ള ആനയെ പരിശോധിക്കും

മലയാറ്റൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍. ആരോഗ്യ നില മോശമായി ഭക്ഷണം എടുക്കാന്‍ പോലും ബുദ്ധിമുട്ടിലാണ് ആനയെന്നാണ് വിലയിരുത്തല്‍. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടി കൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.