പാലക്കാട്: പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി. പട്ടാമ്പി ദേശീയോത്സവത്തിന്റെ ഭാഗമായ മതസൗഹാര്‍ദ-സാംസ്‌കാരിക ഘോഷയാത്ര അവസാനിക്കുമ്പോഴാണ് എന്ന ആന ഇടഞ്ഞത്. മേലെ പട്ടാമ്പിയില്‍ നിന്ന് ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു ‘പേരൂര്‍ ശിവന്‍’ എന്ന ആന ഇടഞ്ഞത് . പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോഴേക്കും ആനയെ നിയന്ത്രണ വിധേയമാക്കി.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്. പാപ്പാന്‍മാര്‍ ആനയുടെ വാലില്‍ പിടിച്ച് വലിച്ച് ഏറെ ദൂരം ഓടിയാണ് ആനയെ നിയന്ത്രണവിധേയമാക്കിയത്. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേര്‍ തിക്കിലും തിരക്കിലുംപെട്ടു താഴെ വീഴുകയും ചെയ്തു. അതിനിടെ, ആനയെ ഭയന്ന് സമീപത്തെ സ്‌കൂള്‍ ഗേറ്റിന് മുകളിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യ വയസ്‌കന്റെ കാലിലൂടെ കമ്ബി തുളഞ്ഞു കയറി. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കമ്ബി മുറിച്ചാണ് പ്രദേശവാസികളും പൊലീസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്.