കലാ സാംസ്കാരിക സദസ്സ് ശ്രദ്ധേയമായി.

കോഴിക്കോട് : കോഴിക്കോട് ജില്ലാ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ ത്രിവർണ്ണോത്സവം പരിപാടിയുടെ ഭാഗമായി നടന്ന കലാ സാംസ്കാരിക സദസ്സ് ശ്രദ്ധേയമായി. മലയാള ചലച്ചിത്ര താരവും മിമിക്രി താരവുമായ സലിം കുമാർ, മലയാള ചലച്ചിത്ര സംവിധായകൻ വി.എം വിനു,കോൺഗ്രസ് നേതാവും ചലച്ചിത്ര സംവിധായകനുമായ ആര്യാടൻ ഷൗക്കത്ത്, തുടങ്ങിയ പ്രമുഖർ സംസാരിച്ചു.